(www.kl14onlinenews.com)
(25-APR-2024)
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ. പരുക്കേറ്റ മറ്റ് രണ്ട് നഴ്സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്‌കത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ടുപേരും മലയാളികളാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അറിയാൻ കഴിയുന്നത്. വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത്-ഇബ്രി ഹൈവേയിലാണ് അപകടം. നിസ്വ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപെട്ടത്.
റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ ഡിവൈഡറിൽ കാത്തു നിൽക്കവേ, കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ നിയന്ത്രണംവിട്ട് ഇവരുടെമേൽ പാഞ്ഞ് കയറുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശങ്കരൻ കുട്ടിയാണ് മരിച്ച മജീദയുടെ പിതാവ്. മാതാവ്: രാധ. ഭർത്താവ്: രതീഷ്. ഇല്യാസ്-നദീറ ദമ്പതികളുടെ മകളാണ് ശർജ. ഭർത്താവ്: അനീഷ്. അപകട വിവരം അറിഞ്ഞ് ഇരുവരുടേയും ഭർത്താക്കൻമാർ നാട്ടിൽനിന്ന് ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്. നിസ്വ ഗവ. ആശുപത്രയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Post a Comment