കേരളത്തിനെതിരെ മോദിക്കും രാഹുലിനും ഒരേസ്വരം; തിരഞ്ഞെടുപ്പ് ഫലം 2019ന് വിപരീതമാകും: മുഖ്യമന്ത്രി

(www.kl14onlinenews.com)
(21-APR-2024)

കേരളത്തിനെതിരെ മോദിക്കും രാഹുലിനും ഒരേസ്വരം; തിരഞ്ഞെടുപ്പ് ഫലം 2019ന് വിപരീതമാകും: മുഖ്യമന്ത്രി
കാഞ്ഞങ്ങാട് :
കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി നരേന്ദ്രമോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഒരേസ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്‍റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നത്.

സംഘപരിവാറിനെ നേരിട്ട് എതിർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നില്ല . ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി വീണ്ടും വയനാട്ടിൽ മത്സരിക്കുകയാണ്. ശക്തമായ നിലപാട് രാഹുലിൽ നിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ തവണ രാഹുൽ മത്സരിച്ചതിന്റെ പേരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കോൺഗ്രസിനായി. അത് ജനങ്ങൾ തിരിച്ചറിഞ്ഞു.

സംഘപരിവാറിനും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ഉയർത്തുന്ന ഭീഷണി മറികടന്ന് വലിയ വിജയം നേടാൻ എൽഡിഎഫിന് കഴിയും. പ്രധാനമന്ത്രി ആരെന്നത് ഇപ്പോൾ ചർച്ച ചെയ്യണ്ട . ബിജെപിയെ പരാജയപ്പെടുത്തുകകയാണ് ലക്ഷ്യം . പ്രധാനമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം. തിരഞ്ഞെടുപ്പ് ഫലം 2019ന് വിപരീതമാകും. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്ക് കേരളത്തിൽ അംഗീകരം കിട്ടുന്നുണ്ട്. ഇതിന്റെ പരിഭ്രമമാണ് കോൺഗ്രസ്‌, ബിജെപി കാണിക്കുന്നത്. കൊടിപിടിച്ച ലീഗുകാരെ തല്ലുന്ന കോൺഗ്രസിനെയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം വലിയ തമാശയാണ്. അവരുടെ ഭര്‍ത്താവ് ആരാണെന്നും ഡിഎല്‍എഫ് എന്താണെന്നും മുഖ്യമന്ത്രി പരിഹാസരൂപേണ ചോദിച്ചു. അറസ്റ്റ് വേണ്ടുന്നവര്‍ക്കെതിരെ അതുണ്ടായില്ലെങ്കില്‍ ചെയ്യാത്തവരോട് നന്ദി പറയണം, അല്ലാതെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പറയുകയല്ല വേണ്ടത്. വി.ഡി.സതീശന്‍റെ മനോനിലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. പറയുന്ന കാര്യങ്ങളില്‍ വിശ്വാസ്യത വേണം.കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സിഎഎ പരാമര്‍ശിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ സതീശന്‍ കളിയാക്കിയെന്നും

പ്രകടനപത്രികയില്‍ സിഎഎ എന്ന വാക്കില്ല എന്ന് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞു

ബീഹാറിനെ പോലെയാണ് കേരളത്തിൽ അഴിമതി എന്ന് പ്രധാനമന്ത്രി പറഞ്ഞു . ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത് . ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് വിഖ്യാതമാണ് . ഏതു റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത് ?. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിനു മാതൃകയാണ്സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടി കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രി. ഭരണഘടനാ മനദണ്ഡങ്ങൾ പോലും മോദി പാലിച്ചില്ല. നികുതി വിഹിതം ആരുടേയും ഔദാര്യമല്ല. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ ആക്ഷേപം ചൊരിയുന്നു. നേട്ടങ്ങളെ നുണകൊണ്ട് മൂടാൻ പ്രധാനമന്ത്രി ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി നരേന്ദ്രമോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഒരേസ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്‍റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നത്.

സംഘപരിവാറിനെ നേരിട്ട് എതിർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നില്ല . ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി വീണ്ടും വയനാട്ടിൽ മത്സരിക്കുകയാണ്. ശക്തമായ നിലപാട് രാഹുലിൽ നിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ തവണ രാഹുൽ മത്സരിച്ചതിന്റെ പേരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കോൺഗ്രസിനായി. അത് ജനങ്ങൾ തിരിച്ചറിഞ്ഞു.

സംഘപരിവാറിനും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ഉയർത്തുന്ന ഭീഷണി മറികടന്ന് വലിയ വിജയം നേടാൻ എൽഡിഎഫിന് കഴിയും. പ്രധാനമന്ത്രി ആരെന്നത് ഇപ്പോൾ ചർച്ച ചെയ്യണ്ട . ബിജെപിയെ പരാജയപ്പെടുത്തുകകയാണ് ലക്ഷ്യം . പ്രധാനമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം. തിരഞ്ഞെടുപ്പ് ഫലം 2019ന് വിപരീതമാകും. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്ക് കേരളത്തിൽ അംഗീകരം കിട്ടുന്നുണ്ട്. ഇതിന്റെ പരിഭ്രമമാണ് കോൺഗ്രസ്‌, ബിജെപി കാണിക്കുന്നത്. കൊടിപിടിച്ച ലീഗുകാരെ തല്ലുന്ന കോൺഗ്രസിനെയാണ്.

ബീഹാറിനെ പോലെയാണ് കേരളത്തിൽ അഴിമതി എന്ന് പ്രധാനമന്ത്രി പറഞ്ഞു . ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത് . ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് വിഖ്യാതമാണ് . ഏതു റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത് ?. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിനു മാതൃകയാണ്സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടി കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രി. ഭരണഘടനാ മനദണ്ഡങ്ങൾ പോലും മോദി പാലിച്ചില്ല. നികുതി വിഹിതം ആരുടേയും ഔദാര്യമല്ല. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ ആക്ഷേപം ചൊരിയുന്നു. നേട്ടങ്ങളെ നുണകൊണ്ട് മൂടാൻ പ്രധാനമന്ത്രി ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2019 ൽ രാഹുലിനെ വയനാട്ടിലേക്ക് എത്തിച്ചതിലൂടെ ചില തെറ്റിദ്ധാരണകൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അതിലൂടെയാണ് ആ തിരഞ്ഞെടുപ്പിൽ അവർ നേട്ടമുണ്ടാക്കിയത്. എന്നാൽ ജനം അതെല്ലാം പൊള്ളയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അതിന്റെ ഫലമാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴും 5 വർഷം മുമ്പുള്ള അതേ തന്ത്രമാണ് രാഹുലിനെ മുൻനിർത്തി കോൺഗ്രസ് പയറ്റുന്നത്. എന്നാൽ രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള നേതാവെന്ന നിലയിലേക്ക് വളരാൻ രാഹുൽ ഗാന്ധിക്ക് ഇന്നും കഴിഞ്ഞിട്ടില്ല. പ്രധാന എതിരാളിയെന്ന് രാഹുൽ തന്നെ എപ്പോഴും പറയുന്ന ബിജെപിക്കെതിരെ നേരട്ടുള്ള പോരാട്ടം ഒഴിവാക്കിയാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയെത്തിയതെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post