20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജെപി വിജയിക്കില്ല, രണ്ടാം സ്ഥാനം പോലും കിട്ടില്ല: എല്‍ഡിഎഫിന്‍റെ ഉറപ്പെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(06-APR-2024)

20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജെപി വിജയിക്കില്ല, രണ്ടാം സ്ഥാനം പോലും കിട്ടില്ല: എല്‍ഡിഎഫിന്‍റെ ഉറപ്പെന്ന് മുഖ്യമന്ത്രി
ചേർത്തല: സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർവകാലാശാലകൾക്കു സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ല.

കോഴിക്കോട് മെഡിക്കൽ കോളജ് കേസ്

കോഴിക്കോട് മെഡിക്കൽ കോളജ് സംഭവത്തിൽ ഹൈക്കോടതി നിർദേശം പാലിക്കുമെന്നാണു മന്ത്രി വീണാ ജോർജ് പറഞ്ഞതെന്നാണു ഞാൻ മനസ്സിലാക്കിയത്. അവിടെ അരുതാത്ത ചിലതു സംഭവിച്ചു. വകുപ്പു തലത്തിൽ നടപടിയെടുക്കുന്നുണ്ട്. അത് ആരോടെങ്കിലും വിരോധമോ താൽപര്യമോ വച്ചുകൊണ്ടല്ല. അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വിവരം കോടതിയെ അറിയിക്കുമെന്നും അതിൽ കോടതിയുടെ നിർദേശം പാലിക്കുമെന്നുമാണു മന്ത്രി പറഞ്ഞത്.

Post a Comment

Previous Post Next Post