(www.kl14onlinenews.com)
(14-APR-2024)
ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കു കപ്പലിൽ മൂന്ന് മലയാളികളടക്കം 17 ഇന്ത്യാക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി ധനുഷ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ്
എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് ഇറാന്‍ പിടിച്ചെടുത്തത്.
കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹം വീട്ടിൽ ബന്ധപ്പെട്ടിരുന്നു. ഈ മാസം 16നു നാട്ടിൽ വരാനിരിക്കുകയായിരിക്കെയാണ് കപ്പന്‍ ഇറാന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് കഴിഞ്ഞ പത്തു വർഷമായി ഇതേ കമ്പനിയുടെ കപ്പലുകളിലാണ് ജോലി ചെയ്യുന്നത്. കപ്പൽ ഇറാന്‍ പിടികൂടിയ ശേഷം ഇദ്ദേഹവുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചിട്ടില്ല.
ജീവനക്കാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനില്ക്കുന്നതിനിടെയാണ് ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എം.എസ്.സി. ഏരീസ് ചരക്ക് കപ്പലാണ് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്കിൽ വെച്ച് പിടിച്ചെടുത്തത്.
അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എം.എസ്.സിയാണ് ഏരീസ് കപ്പൽ ഗോർട്ടൽ ഷിപ്പിങ് കമ്പനിയിൽ നിന്ന് പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്പനിയാണ് ഗോർട്ടൽ ഷിപ്പിങ്. അതേസമയം കപ്പലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എം.എസ്.സിയാണെന്ന് ഉത്തരവാദിയെന്ന് സോഡിയാക് അധികൃതർ അറിയിച്ചു. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്.
إرسال تعليق