(www.kl14onlinenews.com)
(08-APR-2024)
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ഏപ്രില്‍ 15, 16 തീയതികളില്‍ റോഡ്ഷോ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ഏപ്രില്‍ 15, 16 തീയതികളില്‍ റോഡ്ഷോ
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. ഈ മാസം 15, 16 തീയതികളിലാണ് രാഹുല്‍ മണ്ഡല പര്യടനം നടത്തുക. കോഴിക്കോടും റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്.
15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
إرسال تعليق