സൗദിയിലേക്കുള്ള വിസ സേവനങ്ങൾ; 110 രാജ്യങ്ങളിൽ 200 കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും

(www.kl14onlinenews.com)
(26-APR-2024)

സൗദിയിലേക്കുള്ള വിസ സേവനങ്ങൾ; 110 രാജ്യങ്ങളിൽ 200 കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കുമെന്ന് അധികൃതർ. നിലവിൽ 45 ലധികം രാജ്യങ്ങളിൽ 190 ലധികം കേന്ദ്രങ്ങളുണ്ട്.

ഇത് കൂടാതെയാണ് 110 രാജ്യങ്ങളിലായി 200 ലധികം വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള സൗദി കമ്പനി ഫോർ വിസ ആൻഡ് ട്രാവൽ സൊല്യൂഷൻസ് (തഅ്ശീർ) സി.ഇ.ഒ ഫഹദ് അൽ അമൂദ് പറഞ്ഞു. മദീനയിൽ നടക്കുന്ന ഉംറ, സിയാറ ഫോറത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഒരു സ്വകാര്യ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തൊഴിൽ, ടൂറിസം, തീർഥാടനം, പഠനം, സന്ദർശനം, ബിസിനസ് തുടങ്ങി ഏത് ആവശ്യങ്ങൾക്കുമുള്ള വിസകളുടെ സർവിസ് നടപടികൾ പൂർത്തീകരിക്കാൻ ലോകമെമ്പാടും വിസ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ ഗവൺമെൻറ് നേരത്തെ തീരുമാനം എടുത്തിരുന്നു. അത് നടപ്പാക്കുന്നതിന് ആരംഭിച്ച സംവിധാനമാണ് 'തഅ്ശീർട'.

സൗദി അറേബ്യയിൽ സമഗ്ര കാർഷിക സർവേ ആരംഭിച്ചു

റിയാദ്​: സൗദിയിലെ എല്ലാ പ്രദേശങ്ങളിലും സമഗ്ര കാർഷിക സർവേ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആരംഭിച്ചു. സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാർഷിക പ്രവർത്തനങ്ങളെയുക്കുറിച്ചുള്ള അടിസ്ഥാനപരവും ഘടനാപരവുമായ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണിത്​.

കാർഷിക പ്രവർത്തനങ്ങൾക്കായി പദ്ധതികൾ വികസിപ്പിക്കുന്നതിന് തീരുമാനമെടുക്കുന്നവർക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു ഡാറ്റാബേസ് ഒരുക്കുന്നതിനുമാണ്​. രാജ്യത്തെ കാർഷിക പ്രവർത്തനങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്ന ഗവേഷണ, ശാസ്ത്രീയ പഠന മേഖലകളിലെ ഉപയോഗത്തിനായി ഗവേഷകർ, പഠിക്കുന്നവർ, താൽപ്പര്യമുള്ളവർ എന്നിവർക്ക് കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിനുമാണ്​.
ടെലിഫോൺ കോളുകൾ, സ്വയം സർവേകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവയിലൂടെയാണ് സമഗ്ര കാർഷിക സർവേ പ്രവർത്തനങ്ങൾ നടക്കുകയെന്ന് അതോറിറ്റി വിശദീകരിച്ചു. സമഗ്ര കാർഷിക സർവേയുടെ വിവരങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരോട് അതോറിറ്റി ആവശ്യപ്പെട്ടു. പൗരനോ താമസക്കാരോ സ്ഥാപനമോ നൽകുന്ന വിവരങ്ങളും ഡാറ്റയും കർശനമായി രഹസ്യമായി സൂക്ഷിക്കുകയും സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യണമെന്നും നിർദേശത്തിലുണ്ട്​.

Post a Comment

Previous Post Next Post