AKG പുരസ്‌ക്കാര നാടക മത്സരത്തിൽ വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദിക്ക് മികച്ച നേട്ടം

(www.kl14onlinenews.com)
(23-MAR-2024)

AKG പുരസ്‌ക്കാര നാടക മത്സരത്തിൽ വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദിക്ക് മികച്ച നേട്ടം
കണ്ണൂർ :പെരളാശ്ശേരിയിൽ വെച്ച് AKG ദിനാചാരണത്തിന്റെ ഭാഗമായി നടന്ന AKG പുരസ്ക്കാര നാടക മത്സരത്തിൽ വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച ഏല്യ നാടകം മികച്ച നേട്ടം നേടി.
മികച്ച രണ്ടാമത്തെ നാടകം, മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ പുരസ്‌കാരങ്ങൾ നാടകത്തിനു ലഭിച്ചു.

ഏല്യ നാടകത്തിലെ അന്തോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജേഷ് വാണിയംപാറയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ഏല്യ അണിയിച്ചൊരുക്കിയ സുജിൽ മാങ്ങാട് മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.
അമേത്ച്വർ നാടക രംഗത്ത് സജീവ സാന്നിധ്യമായ ചങ്ങമ്പുഴ കലാ കായിക വേദിയുടെ 29 മത് നാടകമാണ് ഏല്യ. കേരള സംഗീത നാടക അക്കാദമിയുടെ നാടകോൽസവങ്ങളിലടക്കം നിരവധി വേദികളിൽ ഏല്യ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.

Post a Comment

أحدث أقدم