(www.kl14onlinenews.com)
(21-Mar-2024)
കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽനിന്ന് പൊലീസ് 2000 രൂപ നോട്ടിന്റെ ഏഴു കോടിയിലേറെ രൂപ പിടിച്ചെടുത്തു. അബ്ദുറസാഖ് എന്നയാൾക്ക് വാടകക്കു നൽകിയ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണ് പണം പിടിച്ചത്. വീട് അടച്ചിട്ടനിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ ഇൻസ്പെക്ടർ പ്രതീഷിന്റെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്താണ് പണം പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. പെട്രോൾപമ്പിനടുത്തുള്ള വീട്ടിൽനിന്നാണ് പണം പിടിച്ചത്. രാത്രിയിലും പൊലീസ് പരിശോധന തുടരുകയാണ്.
വീടിന്റെ പൂജാമുറിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണമെന്ന് പൊലീസ് പറഞ്ഞു. മുഴുവൻ നോട്ടുകളും 2000ത്തിന്റേതാണ്. എല്ലാം കെട്ടുകളാക്കി അടുക്കിവെച്ച നിലയിലാണ്.
പൊലീസ് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വീട് തുറന്ന് പരിശോധിക്കുകയായിരുന്നു. അബ്ദുറസാഖിനെ കണ്ടെത്തിയിട്ടില്ല. പിന്നിൽ കർണാടക സ്വദേശികൾ ഉൾപ്പെടെ ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചന. രാജ്യത്ത് 2000 രൂപ നോട്ടിന്റെ ഇടപാട് നിർത്തലാക്കിയിട്ടുണ്ടെങ്കിലും ആർ.ബി.ഐയിൽ നേരിട്ട് സ്വീകരിക്കുന്നുണ്ട്.
إرسال تعليق