(www.kl14onlinenews.com)
(07-MAR-2024)
കുതിച്ചുയരുകയാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലി ഉൾപ്പെടെ അര ലക്ഷത്തിന് മുകളില്‍ കൊടുക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. പവന് 48000 കടന്ന് കുതിക്കുന്ന സ്വര്‍ണം ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ അര ലക്ഷത്തിലേക്കെത്തും.
ഇന്ന് ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 47,560 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4935 രൂപയാണ്.
ഈ മാസം ഓരോ ദിവസവും വില ഉയരുന്നതാണ് വിപണിയിലെ ട്രെൻഡ്. ഒരാഴ്ചക്കിടെ പവന് 46320 രൂപയില്‍ നിന്നാണ് 2000ത്തോളം രൂപയുടെ വര്‍ധനവുണ്ടായിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണിതെങ്കില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ നിമിഷമാണ്
Post a Comment