ചുട്ടുപൊള്ളി സ്വർണം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ,പവന് 47,760

(www.kl14onlinenews.com)
(06-MAR-2024)

ചുട്ടുപൊള്ളി സ്വർണം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ,പവന് 47,760
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണം കുതിച്ചുയരുന്നു. ഇന്നലത്തെ റെക്കോർഡ് തകർത്ത് ഇന്നും സ്വർണത്തിന് വില കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 47760 രൂപയും ഗ്രാമിന് 5970 രൂപയുമായി.

ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയു൦ കൂടിയിരുന്നു. യഥാക്രമം 5945 രൂപയും 47,560 രൂപയുമായിരുന്നു വില. 2023 ഡിസംബർ 28ന് ഉണ്ടായിരുന്ന 47,120 രൂപ എന്ന റെക്കോഡാണ് ഇന്നലെ തകർത്തത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വർണവില 2118 ഡോളർ വരെ ഉയർന്നിരുന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. വില വീണ്ടും ഉയരുമെന്നാണ് മാർക്കറ്റിൽനിന്നുള്ള സൂചനകൾ. 2300 ഡോളർ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകളുണ്ട്.

മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു ഒരു പവന്‍റെ വില. മാർച്ച് രണ്ടിന് വില 47,000 രൂപയിലേക്ക് ഉയർന്നു. മൂന്നിനും നാലിനും വില മാറ്റമില്ലാതെ തുടർന്നു.

Post a Comment

Previous Post Next Post