4 സീറ്റിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളായി; കോട്ടയത്ത് തുഷാര്‍, ഇടുക്കിയില്‍ സംഗീത

(www.kl14onlinenews.com)
(16-MAR-2024)

4 സീറ്റിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളായി; കോട്ടയത്ത് തുഷാര്‍, ഇടുക്കിയില്‍ സംഗീത
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ കൂടി ഇന്ന് പ്രഖ്യാപിച്ചതോടെയാണ് ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം തെളിഞ്ഞത്. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്. പ്രതീക്ഷിച്ചതുപോലെ കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥന്‍ ആണ് സ്ഥാനാര്‍ത്ഥി.

നേരത്തെ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. എ. ഉണ്ണികൃഷ്ണന്‍ ആണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയില്‍ മത്സരിക്കും. ഇടുക്കി സീറ്റിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് വിവരം. കോട്ടയത്ത് തുഷാര്‍ തന്നെ മത്സരിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇടുക്കിയുടെ കാര്യത്തില്‍ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താന്‍ വേണ്ടി മാറ്റിവെക്കുകയായിരുന്നു.

Post a Comment

Previous Post Next Post