(www.kl14onlinenews.com)
(09-MAR-2024)
2017ല്‍ മാനുഷിയുടെ നേട്ടത്തോടെ പതിനേഴുവര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വീണ്ടും ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. ചൈനയിലെ സാന്യയില്‍ നടന്ന മത്സരത്തില്‍ 108 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയായിരുന്നു മാനുഷി കിരീടം ചൂടിയത്. കിരീടം നേടുമ്പോള്‍ ഹരിയാണയിലെ ഭഗത് ഫൂല്‍ സിങ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്നു മാനുഷി. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാന ഹെയ്ഡന്‍, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിനുമുമ്പ് സൗന്ദര്യത്തിനുള്ള ലോകകിരീടം ഇന്ത്യയിലെത്തിച്ചവര്‍.
إرسال تعليق