'അഹ്‌ലൻ റമളാൻ' വേറിട്ട പ്രവർത്തനവുമായ തൊപ്പട്ട വാർത്ത കളനാട് കൂട്ടായിമ

(www.kl14onlinenews.com)
(18-Mar-2024)

'അഹ്‌ലൻ റമളാൻ' വേറിട്ട പ്രവർത്തനവുമായ തൊപ്പട്ട വാർത്ത കളനാട് കൂട്ടായിമ
പുണ്ണ്യ റമളാനിലെ പരിശുദ്ധമായ ദിന രാത്രങ്ങളെ പ്രാർത്ഥന കൊണ്ട് ധന്യമക്കുന്ന വേളയിൽ വേറിട്ട പ്രവർത്തനവുമായി തൊപ്പാട്ട വാർത്ത കളനാട് കൂട്ടായിമ

തൊപ്പട്ട കൂട്ടായിമ ഈ കഴിഞ്ഞ "ഏട്ട് വർഷമായി" കയ്യുപ്പുമായി വിവിധ മേഖലകളിൽ അർഹതപ്പെട്ടവർക്ക് കൈത്താങ്‌യി നിറ സാന്നിധ്യമാകുന്നത്.

തൊപ്പട്ട വാർത്തയുടെ ഈ വർഷത്തെ റംസാൻ കിറ്റിന്റെ ഔപചാരികമായ ഉത്ഘാടന കർമ്മം ബഹുമാനപെട്ട
കർണാടക നിയമസഭാ സ്പീക്കർ യു.ടി കാദർ അവർകൾ നിർവഹിച്ചു. ചടങ്ങിൽ കളനാട് ജമാഅത്തിന്റെ മുൻ നിര ഭാരവാഹികളും, നാട്ടുകാരും, വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.

ദാനം സമ്പത്തിനെ കുറക്കില്ല അധികരിപ്പിക്കും നബിസല്ലല്ലാഹു അലൈ വസല്ലമ (വചനം) ദനാ ധർമ്മങ്ങൾ ആപത്തിനെ തൊട്ട് തടയും...

സർവ്വലോക രക്ഷിതാവായ അല്ലാഹുവിൻ്റെ അനിർവചനീയമായ അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന പവിത്രമായ മാസത്തിൽ അവൻ്റെ പ്രീതി കാംക്ഷിച്ച് ഈ പുണ്യ പ്രവർത്തിയുടെ ഭാഗമായ മുഴുവൻ ആളുകൾക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

Post a Comment

Previous Post Next Post