റിയാസ് മൗലവി വധക്കേസ്; കോടതിവിധി അപ്രതീക്ഷിതം, പ്രതികൾക്ക്അർഹിക്കുന്ന ശിക്ഷ വിധിക്കുന്നത് വരെകുടുംബത്തെ ചേർത്ത് പിടിച്ച് നിയമസഹായവുമായി മുന്നോട്ട് പോകും:അസീസ് കടപ്പുറം

(www.kl14onlinenews.com)
(31-MAR-2024)

റിയാസ് മൗലവി വധക്കേസ്; കോടതിവിധി അപ്രതീക്ഷിതം, പ്രതികൾക്ക്അർഹിക്കുന്ന ശിക്ഷ വിധിക്കുന്നത് വരെകുടുംബത്തെ ചേർത്ത് പിടിച്ച് നിയമസഹായവുമായി മുന്നോട്ട് പോകും:അസീസ് കടപ്പുറം
കാസർകോട്:
റിയാസ് മൗലവി വധകേസ് കോടതി വിധി അപ്രതീക്ഷിതമാണെന്നും പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ കുടുംബത്തെ ചേർത്ത് പിടിച്ച് നിയമ സഹായവുമായി മുന്നോട്ട് പോകുമെന്നും ഐ.എൻ എൽജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയിൽ പറഞ്ഞു
റിയാസ് മൗലവിയെ വധിച്ച് തെണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു
ആദ്യം ലോക്കൽ പോലീസ് കേസ് അന്വോഷണം നടത്തിയെങ്കിലും കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ചിലെ പ്രഗൽഭനായ ഉദ്യോഗസ്ഥൻ ഡോക്ടർ ശ്രീനിവാസൻ്റെ മേൽനോട്ടത്തിൽ പഴുതടച്ച അന്വോഷണമാണ് നടത്തിയത് അന്വോഷണത്തിൽ ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും സംതൃപ്തി പ്രകടിപ്പിച്ചു
97സാക്ഷികൾ 45 വസ്തുക്കൾ ഡി എൻ എ ടെസ്റ്റ് റിപോർട്ട് ഉൾപെടെയുള്ള ഇരുനൂറിൽപരം രേഖകളടക്കം
പ്രോസിക്യൂഷൻ ഹാജറാക്കിയ ഒരോറ്റ സാക്ഷി പോലും കുറുമാറാത്ത അപൂർവ്വം കേസുകളിൽ ഒന്നാണ് ഈ കേസ്
സംസ്ഥാന സർക്കാറും കേസ്അന്വോഷണ ഏജൻസിയും റിയാസ് മൗലവിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും പ്രോസി കുട്ടർമാരും വിധി പുറപ്പെടിപിക്കുന്നത് വരെ പ്രതീക്ഷയിലായിരുന്നു
ഏഴ് വർഷകാലം ഹൈകോടതിയെ നിരന്തരം പ്രതികൾസമീപിച്ചിട്ടും ശക്തമായ കുറ്റപത്രത്തിൻ്റെ ബലത്തിൽ പ്രതികൾക്ക് ഒരു ദിവസം പോലും ഹൈകോടതി ജാമ്യം അനുവദിക്കാത്ത അപൂർവ്വമായ കേസാണിത്
വിധി പറയുന്നത് വരെ കേരള സർക്കാർ കുടുംബത്തെയും ആക്ഷൻ കമ്മിറ്റിയെയും ചേർത്ത് പിടിച്ചു
കുടുംബവും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടത് അനുസരിച്ച് ആവശ്യപ്പെട്ട ആളെ തന്നെ സ്പെഷ്യൽ പ്രോസിക്യൂറായി സർക്കാർ അനുവദിച്ചു
എന്നിട്ടും ചില കേന്ദ്രങ്ങൾ കേരള സർക്കാറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും തരംതാഴ്ന്ന ഭാഷകൾ ഉപയോഗിച്ച് കള്ളപ്രചരണം നടത്തുകയാണ് നഷ്ടപ്പെട്ടന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാനുള്ള തരം താഴ്ന്ന രാഷ്ട്രീയമാണ് മസ്ലിം ലീഗ് നടത്തുന്നതെന്നും അത് ഇവിടെ നടക്കുകയില്ലെന്നുംഐ എൻ എൽജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു
ഇത് ജനം തിരിച്ചറിയും കോടതി വിധിയുടെ പാഴ്ചാ തലത്തിൽ ഒന്നിച്ചു നിന്ന് റിയാസ് മൗലവിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രതികൾക്ക് അർഹിക്കുന്നശിക്ഷ ഉറപ്പ് വരുത്താൻ വേണ്ട സഹായം നൽകുന്നതിന് പകരം ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് പ്രതിഷേധാർഹമാണ്
1992 ൻ്റെ സംഭവത്തിന് ശേഷവും യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴുംആർ എസ് എസിൻ്റെ ആക്രമണം കൊണ്ട് കാസർകോട് കൊലപ്പെട്ട മിക്ക കേസിലും പ്രതികളെ കോടതി വെറുതെ വിട്ട സംഭവം ഇവിടെ ഉണ്ടായെന്ന്മാത്രമല്ല മുമ്പത്തെ എല്ലാ കേസിലും പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു ഇതുവരെ നടന്ന കൊലപാത കേസിൽ നിന്ന് വ്യത്യസ്ഥമായി സർക്കാറും ആഭ്യന്തര വകുപ്പും സൂക്ഷ്മത യോടെ ഇടപെടൽ നടത്തിയത് കൊണ്ടാണ് പ്രതികൾക്ക് ഏഴുവർഷമെങ്കിലും ജയിലിൽ കഴിയേണ്ടി വന്നതെന്നും എനിയും കുടുംബത്തെ ചേർത്ത് പിടിച്ച് പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത് വരെ സർക്കാർ മുന്നോട്ട് പോകുമെന്ന വിശ്വാസമാണ് ഉള്ളതെന്നുംഅസീസ് കടപ്പുറം പറഞ്ഞു.

അതേസമയം
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നുകുടക് സ്വദേശിയാണ് റിയാസ് മൗലവി. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയിൽ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തിൽ അന്നത്തെ ഇൻസ്പെക്ടർ പികെ സുധാകരന്റെ മേൽനോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019 ൽ കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വന്ന വിധിയിലാണ് പ്രതികളെ വെറുതെ വിട്ടത്.

അതേസമയം വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്.

Post a Comment

أحدث أقدم