കച്ചെഗുഡ എക്സ്പ്രസിന് നീലേശ്വരത്ത് ആവേശോജ്ജ്വല സ്വീകരണം

(www.kl14onlinenews.com)
(09-MAR-2024)

കച്ചെഗുഡ എക്സ്പ്രസിന് നീലേശ്വരത്ത് ആവേശോജ്ജ്വല സ്വീകരണം
നീലേശ്വരം: പരീക്ഷണാടിസ്ഥാനത്തിൽ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. ബുധനാഴ്ച, ശനിയാഴ്ച ദിവസങ്ങളിൽ മംഗളൂരുവിലേക്കുള്ള 12789 നമ്പർ എക്സ്പ്രസ്സിന് രാവിലെ 7.10 നും കച്ചെഗുഡ സ്റ്റേഷനിലേക്കുള്ള 12790 നമ്പർ എക്സ്പ്രസ്സിന് രാത്രി 9.13 നുമാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത് തിരുവനന്തപുരത്തേക്കുള്ള 12789 കച്ചെഗുഡ എക്സ്പ്രസ്സ് നീലേശ്വരത്ത് നിർത്തിയ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ നിരവധി പേരാണ് റെയിൽവെ സ്റ്റേഷനിൽ സന്നിഹിതരായത്. നീലേശ്വരം ജനകീയ കൂട്ടായ്മയുടെ സ്വീകരണത്തിന് ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽരാജ്, 1987-88 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി കെ.വി പ്രിയേഷ് കുമാർ, സി.കെ അബ്ദുൾ സലാം, കെ.എസ്.എസ്. പി. യു നേതാവ് എ.വി പത്മനാഭൻ, ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ നീലേശ്വരം മുനിസിപ്പൽ പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ, ലയൺസ് ഡിസ്ട്രിക്റ്റ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി ടി.സി സതീശൻ, വി.എം രാജേഷ്, അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ മേഘലാ വൈസ് പ്രസിഡൻ്റ് പി.വി സത്യൻ എന്നിവർ നേതൃത്വം നൽകി.
2017 മുതൽ 12685/12686 ചെന്നൈ- മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്, 16511/16512 ബംഗളൂരു-കണ്ണൂർ - ബംഗളൂരു എക്സ്പ്രസ്സ്, 22609/22610 മംഗളൂരു- കോയമ്പത്തൂർ - മംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, 16345/16346 ലോകമാന്യതിലക് - തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ്, 12789/12790 കച്ചെഗുഡ എക്സ്പ്രസ്സ് എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാൽ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും ജനകീയ കൂട്ടായ്മയും വിവിധ സംഘടനകളും നീലേശ്വരം റെയിൽവെ സ്റ്റേഷൻ വികസനത്തിന് നടപടികൾ കൈക്കൊള്ളുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിരന്തരമായി പ്രക്ഷോഭ പരിപാടികൾ നടത്തുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

Post a Comment

أحدث أقدم