മാലിന്യമുക്തം നവകേരളം കാമ്പയിന്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിതചട്ടം നിർബന്ധം

(www.kl14onlinenews.com)
(26-MAR-2024)

മാലിന്യമുക്തം നവകേരളം കാമ്പയിന്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിതചട്ടം നിർബന്ധം
കാ​സ​ർ​കോ​ട്: മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​പ്രി​ല്‍ ഏ​ഴി​നും മേയ് അ​ഞ്ചി​നും ഡ്രൈ ​ഡേ ആ​ച​രി​ക്കും. ഇ​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച കോ​ര്‍ ക​മ്മ​റ്റി യോ​ഗം മാ​ര്‍ച്ച് 27ന് ​ഉ​ച്ച ര​ണ്ടി​ന് ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ക്കും. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​നു​ക​ളി​ൽ ഉ​ൾ​പ്പ​ടെ ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന് മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു

ഹ​രി​ത​കേ​ര​ളം ഏ​കോ​പ​ന സ​മി​തി​യു​ടെ സം​യു​ക്ത യോ​ഗം ത​ദ്ദേ​ശ വ​കു​പ്പ് ജോ​യന്റ് ഡ​യ​റ​ക്ട​ര്‍ ജ​യ്‌​സ​ണ്‍ മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്നു. പൊ​തു തെരഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ത​യാ​റാ​ക്കി​യ കൈ​പു​സ്ത​കം ‘ഹ​രി​ത ച​ട്ട​പാ​ല​നം സം​ശ​യ​ങ്ങ​ളും മ​റു​പ​ടി​ക​ളും’ ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട​വ​രു​ടെ പി​ന്തു​ണ​യോ​ടെ ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ നി​ർദേ​ശി​ച്ചു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​ന് ഹ​രി​താ​ഭ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന പോ​സ്റ്റ​റും ക​ല​ക്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ എ. ​ല​ക്ഷ്മി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ജെ.​പി.​സി.​എ ഫൈ​സി, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കോ-​കോ​ഓ​ഡി​നേ​റ്റ​ര്‍ എ​ച്ച്. കൃ​ഷ്ണ, സു​നി​ല്‍കു​മാ​ര്‍ ഫി​ലി​പ്പ്, എം.​കെ. ഹ​രി​ദാ​സ്, കെ.​വി. ര​ഞ്ജി​ത്ത്, എം. ​സ​ന​ല്‍, എം. ​ക​ണ്ണ​ന്‍ നാ​യ​ര്‍, ടി.​ടി. സു​രേ​ന്ദ്ര​ന്‍, മി​ഥു​ന്‍ ഗോ​പി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ പാ​ർ​ട്ട​ിക​ൾ ശ്ര​ദ്ധി​ക്കാ​ൻ...

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്, ഫ്ല​ക്‌​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. തു​ണി​യോ​ട് സാ​മ്യ​മു​ള്ള നോ​ണ്‍വൂ​വ​ണ്‍ പോ​ളി​പ്രൊ​പ്പ​ലീ​ന്‍ കൊ​ണ്ടു​ള്ള ബോ​ര്‍ഡു​ക​ളും ബാ​ന​റു​ക​ളും നി​രോ​ധി​ച്ച​താ​ണ്. അ​വ ഒ​ഴി​വാ​ക്ക​ണം.

വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ബോ​ര്‍ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും മ​റ്റു പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സ്ഥാ​പി​ച്ച​വ​ര്‍ത​ന്നെ അ​ഴി​ച്ചു​മാ​റ്റി ത​രം​തി​രി​ച്ച് യൂ​സ​ര്‍ഫീ ഉ​ള്‍പ്പെ​ടെ ഹ​രി​ത ക​ര്‍മ​സേ​ന​ക്കോ മ​റ്റ് അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക്കോ ന​ല്‍ക​ണം

Post a Comment

Previous Post Next Post