പൊലിമ നിറഞ്ഞ് ഖത്തർ കെഎംസിസി, കാസറകോടൻ പൊലിമ ശ്രദ്ധേയമായി

(www.kl14onlinenews.com)
(07-MAR-2024)

പൊലിമ നിറഞ്ഞ് ഖത്തർ കെഎംസിസി, കാസറകോടൻ പൊലിമ ശ്രദ്ധേയമായി
ദോഹ : ഖത്തർ കെഎംസിസി കാസറകോട് ജില്ലാ കമ്മിറ്റി ഖത്തറിലെ മുഴുവൻ കാസറകോട് ജില്ലക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് തുമാമയിലെ ഒലിവ് ഇന്റർനാഷണൽ സ്കൂൾ വെച്ച് സംഘടിപ്പിച്ച കാസറകോടൻ പൊലിമ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഖത്തർ കെഎംസിസി കാസറകോട് ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുംബുന്തല സ്വാഗതവും ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം അദ്യക്ഷതയും വഹിച്ചു , കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ : അബ്ദു സമദ് ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാതിഥിയായിരുന്നു.സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയർമാൻ സാം ബഷീർ, സംസ്ഥാന നേതാക്കളായ ആദം കുഞ്ഞി , ഷമീർ പട്ടാമ്പി , താഹിർ കൊയ്യോട് ,സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ സാദിഖ് പാക്യാര , സീനിയർ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി , എം ടി പി മുഹമ്മദ് കുഞ്ഞി , എംവി ബഷീർ , ജില്ലാ നേതാക്കളായ നാസർ കൈതക്കാട് , മുഹമ്മദ് കെബി ബായാർ , ഷാനിഫ് പൈക്ക , സഗീർ ഇരിയ ,അലി ചേരൂർ , സാദിഖ് കെസി , മൊയ്‌ദു ബേക്കൽ , മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസർ ഗ്രീൻലാൻഡ് , ഹാരിസ് ഏരിയാൽ , ഷഫീഖ് ചെങ്കള , മാക് അടൂർ , റഫീഖ് മാങ്ങാട് , സലാം ഹബീബി ,അൻവർ കാടങ്കോട് , മീഡിയ വിങ് ചെയർമാൻ അബ്ദുൽ റഹ്മാൻ എരിയാൽ , കൾച്ചറൽ വിങ് ചെയർമാൻ അഷ്‌റഫ് എംവി എന്നിവർ ആശംസ അറിയിച്ചു .തുടർന്ന് നടന്ന പൊലിമ കലാ സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ട് , മാക് അടൂറിന്റേയും റഫീഖ് മാങ്ങാടിന്റെയും നേതൃത്വത്തിലുള്ള ദഫ് മുട്ട് , ഹാരിസ് ഏരിയാലിൻറെയും അബ്ദുൽ റഹ്മാൻ എരിയാന്റെ യും നേതൃത്വത്തിലുള്ള കോമഡി ഒപ്പന , കുട്ടികളുടെ ഒപ്പന, കുട്ടികൾക്കുള്ള കളറിംഗ് കോംപെറ്റീഷൻ , പെൻസിൽ ഡ്രോയിങ്, കഹൂത്ത് ക്വിസ് കോമ്പറ്റീഷൻ, അലിഫ് കലാ സംഘം അവതരിച്ച മുട്ടിപ്പാട്ട് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. 
പരിപാടിയോട് അനുബന്ധിച്ച് വനിതകൾക്കായി ഒരുക്കിയ സ്നാക്സ് കോമ്പറ്റീഷൻ കാസറകോടൻ പൊലിമക്ക് പൊലിവ് കൂട്ടി.
.പ്രോഗ്രാം കോർഡിനേറ്റർ നുഹ്മാൻ പരിപാടികൾ ഏകോപിപ്പിച്ചു.ജില്ലാ ട്രഷറർ സിദ്ധീഖ് മണിയൻപാറ നന്ദി പറഞ്ഞു .

Post a Comment

Previous Post Next Post