(www.kl14onlinenews.com)
(30-MAR-2024)
റിയാസ് മൗലവി വധം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ ആര്‍എസ്എസ്‌കാര്‍ കൊല്ലുന്ന 2017ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയനായിരുന്നുവെന്നും അതിന്റെ അന്വേഷണം നടത്തിയത് വിജയന്റെ പൊലീസാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഗൂഡാലോചനയില്ലെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്. ആ പൊലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ഇന്ന് ആര്‍എസ്എസ്‌കാരായ പ്രതികളെ കോടതി വെറുതെ വിടുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.
അതേസമയം
പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയിൽ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തിൽ അന്നത്തെ ഇൻസ്പെക്ടർ പികെ സുധാകരന്റെ മേൽനോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019 ൽ കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വന്ന വിധിയിലാണ് പ്രതികളെ വെറുതെ വിട്ടത്
إرسال تعليق