കുടിശ്ശിക തീർത്തു! ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത അടുത്തയാഴ്ച മുതല്‍

(www.kl14onlinenews.com)
(23-MAR-2024)

കുടിശ്ശിക തീർത്തു! ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത അടുത്തയാഴ്ച മുതല്‍

തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത ആഴ്ച പുനരാരംഭിക്കും. ആര്‍സി ബുക്ക്,ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാന്‍ കാരണമായത്. ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. വിതരണത്തിനായി ഇതുവരെ 25,000 രേഖകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം.

കോടിക്കണക്കിന് രൂപയുടെ കുടിശിക വന്നതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ആര്‍സി ബുക്ക്, ലൈസന്‍സ് അച്ചടി നിര്‍ത്തിവച്ചത്. കരാറുകാര്‍ക്ക് ഒമ്പത് കോടി നല്‍കാന്‍ ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നപരിഹാരമായത്. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ചാലുടന്‍ അച്ചടി ആരംഭിക്കുമെന്നും കരാറുകാര്‍ പറഞ്ഞിട്ടുണ്ട്.
രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

Post a Comment

Previous Post Next Post