അടിച്ചു മോനേ! പത്തുകോടി ലോട്ടറി അടിച്ചതിന്റെ ഞെട്ടല്‍ മാറാതെ നാസര്‍

(www.kl14onlinenews.com)
(27-MAR-2024)

അടിച്ചു മോനേ! പത്തുകോടി ലോട്ടറി അടിച്ചതിന്റെ ഞെട്ടല്‍ മാറാതെ നാസര്‍
കണ്ണൂര്‍: ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. ഇന്നലെ രാത്രി എടുത്ത ടിക്കറ്റിനാണ് ഇന്ന് ഉച്ചയ്ക്ക് പത്തുകോടി അടിച്ചത്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്.

SA 177547 എന്ന ടിക്കറ്റിനാണ് 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത്. റെക്കാഡ് ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. 36 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 33.5 ലക്ഷവും വിറ്റുപോയി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികമായിരുന്നു ഇത്തവണത്തെ വില്‍പ്പന. 250രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.

ഗായകനും ഡ്രൈവറുമായ നാസർ ഇന്നലെ രാത്രി ഏഴരയോടെയാണ് കാർത്തികപുരത്തെ പി വി ആർ ലോട്ടറി സ്റ്റാളിൽ എത്തുന്നതും ടിക്കറ്റ് എടുത്തതും. നാസർ ആദ്യം SC 308797 എന്ന നമ്പർ കണ്ടു വയ്ക്കുകയും പിന്നീട് വന്ന് ടിക്കറ്റ് എടുക്കുകയുമായിരുന്നു. ആദ്യം ഒരു വീട് വയ്ക്കണമെന്നും പിന്നെ പാവങ്ങളെ സഹായിക്കണമെന്നും 10 കോടിയുടെ ഭാഗ്യശാലി പറയുന്നു. നാസറിന് ലോട്ടറി വിറ്റ ഏജന്‍റ് രാജുവിന് ഇതു രണ്ടാം ബംപറാണ്. 2022 ഏപ്രിൽ 12ന് നറുക്കടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷവും ഇവിടെ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

അതേസമയം
സമ്മർ ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം വിഷു ബമ്പർ ടിക്കറ്റും ലോട്ടറി വകുപ്പ് ഇന്ന് പുറത്തിറക്കി. ആറു സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. 12 കോടി രൂപയാണ് ബിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം നാലുപേർക്കാണ്. 5000, 2000, 1000, 500, 300 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. മേയ് 29 നാണ് നറുക്കെടുപ്പ്

Post a Comment

Previous Post Next Post