പത്തനംതിട്ട കാർ അപകടം; ഹാഷിം ആത്മഹത്യ ചെയ്യില്ല; അനുജയെ പരിചയമില്ല: പിതാവ്

(www.kl14onlinenews.com)
(29-MAR-2024)

പത്തനംതിട്ട കാർ അപകടം; ഹാഷിം ആത്മഹത്യ ചെയ്യില്ല; അനുജയെ പരിചയമില്ല: പിതാവ്
പത്തനംതിട്ട കാർ അപകടം; ഹാഷിം ആത്മഹത്യ ചെയ്യില്ല; അനുജയെ പരിചയമില്ല: പിതാവ്
പത്തനംതിട്ട കാർ അപകടത്തില്‍പ്പെട്ട് രണ്ട് പേ‍ർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഹാഷിമിൻ്റെ പിതാവ്. ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് പറഞ്ഞു. ഒരു ഫോൺ കോൾ വന്ന ശേഷം ഉടനെ വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോവുകയായിരുന്നു ഹാഷിം. കാറിൽ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്ന് ഹക്കിം പറഞ്ഞു.

അമിത വേഗതയിലായിരുന്നു കാറെന്നും ഓടിക്കൊണ്ടിരിക്കെ അനുജ ഇരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറന്നെന്നുമാണ് അപകടം നടക്കുന്നത് കണ്ട ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. അപകടത്തിന് മുമ്പ് കാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകള്‍ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളില്‍ മര്‍ദ്ദനം നടന്നോയെന്ന് സംശയമുണ്ടെന്നും ശങ്കര്‍ പറഞ്ഞു. കാറില്‍ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങി നില്‍ക്കുന്നത് താന്‍ കണ്ടുവെന്നും ശങ്കര്‍ പറയുന്നുണ്ട്. അതേസമയം കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശിയായ റംസാന്‍ പറഞ്ഞത്. ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും റംസാന്‍ പറഞ്ഞു. ഈ വാദം നിഷേധിച്ച് ഹാഷിമിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം 
നല്ല മനക്കരുത്തുള്ള മകന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഹാഷിമിനൊപ്പം അപകടത്തില്‍ മരിച്ച തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനുജയെ അറിയില്ലെന്നും’ ഹക്കിം പറഞ്ഞു.

ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുകയാണ്. കാര്‍ മനഃപൂര്‍വ്വം ട്രക്കിലിടിപ്പിച്ചതാണോ എന്ന സംശയത്തിലാണ് അടൂര്‍ പൊലീസ്. അനുജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്ന വാഹനത്തെ എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ച് ഹാഷിം തടയുകയും അനുജയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. എന്നാൽ, ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനുജ കാറില്‍ കയറാന്‍ തയ്യാറായതെന്നും സഹപ്രവര്‍ത്തകരുടെ മൊഴിയില്‍ പറയുന്നു. ചിറ്റപ്പന്റെ മകനാണ്, സഹോദരനാണെന്നാണ് അനുജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നുവെന്നും
തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച്‌ വിവരം അറിയിക്കുകയുമായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.

നൂറനാട് സ്വദേശിനിയാണ് അനുജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. ഹാഷിം വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. അനുജയും വിവാഹിതയാണ്.

Post a Comment

Previous Post Next Post