വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ വീണ്ടും കല്ലേറ്, ചില്ലുകൾ തകർന്നു

(www.kl14onlinenews.com)
(05-MAR-2024)

വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ വീണ്ടും കല്ലേറ്, ചില്ലുകൾ തകർന്നു
ബെംഗളൂരു: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെയുള്ള കല്ലേറ് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിൽ നിന്നാണ് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ കല്ലേറ് ഉണ്ടായത്. ബെംഗളൂരു-ധാർവാഡ്, ധാർവാഡ്- ബെംഗളൂരു, മൈസൂരു-ചെന്നൈ വന്ദേ ഭാരത് എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരു റെയിൽവേ ഡിവിഷന്റെ പരിധിയിലാണ്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

കല്ലേറിനെ തുടർന്ന് കോച്ചുകളുടെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്ന് ധാര്‍വാഡിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ രാവിലെ 6.15നു ബെംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകര്‍ന്നത്. ധാര്‍വാഡില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകര്‍ന്നത്. മൈസൂരു-ചെന്നൈ വന്ദേ ഭാരതിന് നേരെ കര്‍ണാടക, ആന്ധ്ര അതിര്‍ത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നാണ് കല്ലേറുണ്ടായത്. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post