മൈൽപ്പാറ,മജൽ റോഡ് ശോചനീയാവസ്ഥയില്‍; ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തം, ജനകീയ സമര സമിതി റോഡ് ഉപരോധിച്ചു

(www.kl14onlinenews.com)
(21-MAR-2024)

മൈൽപ്പാറ,മജൽ റോഡ് ശോചനീയാവസ്ഥയില്‍; ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തം, ജനകീയ സമര സമിതി റോഡ് ഉപരോധിച്ചു
മൊഗ്രാൽപുത്തൂർ:
കഴിഞ്ഞ 10 വർഷത്തിൽ കൂടുതലായ് പൊട്ടി പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത തരത്തിൽ ശോച്യാവസ്ഥ തുടരുന്ന മൈൽപ്പാറ മജൽ റോഡ് ഗതാഗതയോഗ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ജനകീയ സമര സമിതി ഇന്ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് 1 മണി വരെ മൈൽപ്പാറ,മജൽ റോഡ് ഉപരോധം നടത്തി.
മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഒരു പ്രദേശത്തെ മൂഴുവൻ ജനങ്ങളെയും ദ്രോഹിക്കുന്ന നിലപാട് ഭരണസമിതി തുടരുന്നത് ദാഷ്ട്യമാണെന്നും ഈ മാർച്ച് 31 അകത്ത് റോഡ് പ്രവർത്തി പൂർത്തീകരിച്ചില്ലെങ്കിൽ ലഭിച്ചിരിക്കുന്ന 9 ലക്ഷം രൂപ നഷ്ടപെടുന്ന അവസ്ഥയാണെന്നും ഇത് നഷ്ടപെടുത്താൻ പ്രദേശവാസികൾ തയ്യാറാവില്ലെന്നും ജനകീയ സമര സമിതി മുന്നറിയിപ്പ് നൽകി.

പ്രദേശവാസികളായ നിരവധി പേർ അണിനിരന്ന ഉപരോധ സമരം കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈകുന്നേരം കോൺട്രാക്ടറെ സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേൽ അനു നയ ചർച്ച നടത്തി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
തുടർന്ന് ജില്ലാ കളക്ടർ ഇംമ്പശേഖറിനും കാസർകോട് ടൗൺ സ്റ്റേഷൻ മാസ്റ്റർക്കും സമരസമിതി അംഗങ്ങൾ പരാതി നൽകി.

വൈകുന്നേരം പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ 25ന് പ്രവർത്തി ആരംഭിക്കുമെന്ന് കാസർകോട് MLA ഉറപ്പ് നൽകീ ഇല്ലാ എങ്കിൽ ജനകീയ സമര സമിതിയോടൊപ്പം ചേർന്ന് മറ്റു സമരത്തിൽ MLAകൂടി ഉണ്ടാകും എന്ന ഉറപ്പും അദ്ദേഹം നൽകിയതിനെ തുടർന്ന് തത്ക്കാലം മറ്റു സമര പരിപാടികൾ മാറ്റിവെച്ചതായും സമരസമിതി അംഗങ്ങൾ അറിയിച്ചു.

ശാലി ടീച്ചർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
റിയാസ് മജൽ,സലീം സന്ദേശം ഗിരീഷ് മജൽ, പ്രമീള മജൽ,അൻവർ കല്ലങ്കൈ,റഹിം മജൽ.ഹനീഫ്ബദ്രിയ.കരിം മയിൽപ്പാറ.മുനിർ മജൽ.അഷ്റഫ്മജൽ.യഹിയ മജൽ.സാബിർ മജൽ.ധനേഷ് മജൽ.സവിരാജ്. മനു നിർച്ചാൽ.ആകാശ് നീരിച്ചാൽ,രവീന്ദ്രൻ. KB കമലക്ഷൻ. ഖദീജ കല്ലങ്കടി.സുമിത്ര. ശോബിത. ഗംഗ. രേഷ്മ,മുഹമ്മദ് മജൽ.മുഹമ്മദ് ജബൽനൂർ.മുസ്തഫ മജൽ.നൗഫൽഅരിജാൽ.രാഘവൻ വിജയ്.ഉത്തമൻ.മനോജ്.സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post