ശോഭന ശ്രീധറിൻ്റെ ആത്മം - കവിതാ സമാഹാരം കവർ പേജ് പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(04-Mar-2024)

ശോഭന ശ്രീധറിൻ്റെ
ആത്മം - കവിതാ സമാഹാരം
കവർ പേജ് പ്രകാശനം ചെയ്തു
കാസർകോട് :
ബദിര, സ്കൂൾ അദ്ധ്യാപികയും കവിയിത്രിയുമായ ശോഭന ശ്രീധറിൻ്റെ കവിതാ സമാഹാരമായ ആത്മം - കവർ പേജ് ബദിര സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി. സി.എ., ഹെഡ്മാസ്റ്റർ ശിവാനന്ദന് നൽകി പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് സി. ഐ. സലാം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനിൽ കുമാർ, അസി. HM റോഷ്നി ടീച്ചർ, സഹാദ്ധ്യാപകർ വിദ്യാർത്ഥികൾ സാനിധ്യം വഹിച്ചു.
പുസ്തക പ്രകാശനം മാർച്ച് - 10 ന് അസാപ് സ്കിൽ പാർക്കിൽ, സാംസ്കാരികം കാസർകോടിൻ്റെ നേതൃത്വത്തിൽ, നടക്കും.. ടീം കാസർകോടിൻ്റെ ഫ്ലവർസ് ചാനൽ, റൈസിംഗ് സ്റ്റാർ അവാർഡ് ജേതാക്കൾ തുടങ്ങിയവരുടെ മൂസിക് ദർബാർ ' അരങ്ങേറും

Post a Comment

أحدث أقدم