മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരനെ കുരുക്കി കുറ്റപത്രം

(www.kl14onlinenews.com)
(07-MAR-2024)

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരനെ കുരുക്കി കുറ്റപത്രം

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കി കുറ്റപത്രം. കെ സുധാകരനെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഐ.പി.സി. 34 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതോടെ മോന്‍സന്‍ മാവുങ്കല്‍ ചെയ്ത എല്ലാ കുറ്റവും സുധാകരനും ബാധകമാണ്.

കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യ ക്രൈംബ്രാഞ്ച് അടച്ചു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. അപ്പലറ്റ് ട്രൈബ്യൂണലിന്റേത് കൂടാതെ എച്ചഎസ്ബിസി ബാങ്ക്, ഡിആര്‍ഡിഒ എന്നിവയുടെയും വ്യാജ രേഖ ഉണ്ടാക്കി. കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് 10 ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.കോടതി രേഖ വ്യാജമായി ചമച്ചതിന് ഐപിസി 466 ചുമത്തി. മുംബൈ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് വ്യാജമായി നിര്‍മ്മിച്ചത്.

Post a Comment

أحدث أقدم