എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്ന ഹർജി ഹൈക്കോടതി തള്ളി

(www.kl14onlinenews.com)
(20-MAR-2024)

എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്ന ഹർജി ഹൈക്കോടതി തള്ളി
എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. 25,000 രൂപ പിഴ ചുമത്തിയാണ് ഹർജി കോടതി തള്ളിയത്. പിന്നീട് ഹർജി പിൻവലിക്കാൻ അനുമതി നൽകി. മൽസരിക്കുന്ന സമാജികർ പൊതുഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്നുണ്ടെന്നും ഇവരുടെ പത്രിക സ്വീകരിക്കരുതെന്ന് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

എംഎൽഎമാരായ കെ. രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, കെ.കെ. ശൈലജ, എം. മുകേഷ്, വി. ജോയ്, രാജ്യസഭാംഗങ്ങളായ കെ.സി. വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവർ മത്സരിക്കുന്നത് വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകളേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും എതിർ കക്ഷികളാക്കി കൊച്ചി സ്വദേശി കെ ഒ ജോണി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോടതി ഹര്‍ജിക്കാരന് നിര്‍ദേശം നൽകി.

Post a Comment

Previous Post Next Post