ധാർമികതയില്ലാത്ത വിദ്യാർത്ഥികൾ നാടിന് വെല്ലുവിളി:എസ്എസ്എഫ്, ഇങ്കിലാബ് ആവാസ് സമാപിച്ചു

(www.kl14onlinenews.com)
(05-MAR-2024)

ധാർമികതയില്ലാത്ത വിദ്യാർത്ഥികൾ നാടിന് വെല്ലുവിളി:എസ്എസ്എഫ്,
ഇങ്കിലാബ് ആവാസ് സമാപിച്ചു
കാസര്‍കോട് : കാമ്പസുകളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആശയങ്ങള്‍ ഇല്ലാത്ത ആള്‍ക്കൂട്ടമായി മാറുമ്പോള്‍ നാട് പ്രശ്നകലുഷിതമാകുന്നു എന്ന് എസ് എസ് എഫ്.
നേരിന്റെ പക്ഷത്ത് നില്‍ക്കാനാവാത്ത വിദ്യാര്‍ത്ഥിത്വം സമൂഹത്തിന് വെല്ലുവിളിയായി മാറുന്നു.
പുതിയ കാല രാഷ്ട്രീയ ചുറ്റുപാടില്‍ നേരിന്റെ പക്ഷം ചേര്‍ന്ന് നില്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവണം എന്നും എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച ഇങ്ക്വിലാബ് ആവാസ് അഭിപ്രായപ്പെട്ടു.
കുമ്പള കെ പി എസ് റിസോര്‍ട്ടില്‍ നടന്ന സംഗമം എസ് എസ് എഫ് ജില്ലാ പ്രസിടന്റ് അബ്ദുല്‍ റഷീദ് സഅദി പൂങ്ങോടിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിടന്റ് ഹസ്സനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിടന്റ് ഫിര്‍ദൗസ് സുറൈജി കണ്ണൂര്‍ , സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് കോയ തങ്ങള്‍ കൊല്ലം എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറിമാരായ
റഈസ് മുഈനി തൃക്കരിപ്പൂര്‍,മന്‍ഷാദ് അഹസനി കട്ടത്തടുക്ക,സിദ്ദീഖ് സഖാഫി,ബാദുഷ സഖാഫി മൊഗര്‍,അബൂസാലി പെര്‍മുദെ,ഖാദര്‍ സഖാഫി നാരമ്പാടി,റസാഖ് സഅദി,ഫൈസല്‍ സൈനി,സഈദലി ഇരുമ്പുഴി,ഫയാസ് പട്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് ബെജ്ജ സ്വാഗതവും മുര്‍ഷിദ് പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post