അശ്ലീല ഉള്ളടക്കം; 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും 10 ആപ്പുകൾക്കും വിലക്ക്

(www.kl14onlinenews.com)
(14-MAR-2024)

അശ്ലീല ഉള്ളടക്കം; 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും 10 ആപ്പുകൾക്കും വിലക്ക്

അശ്ലീലവും ലൈംഗിക ഉള്ളടക്കങ്ങളും നിറഞ്ഞ വിഡിയോകളടക്കം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും 10 ആപ്പുകൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതിനൊപ്പം 19 വെബ്‌സൈറ്റുകൾക്കും ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഏഴും ആപ്പിള്‍ ആപ്പ് സ്റ്റോറിലെ മൂന്നും ആപ്പുകള്‍ക്കും 57 സമൂഹമാധ്യമ അക്കൗണ്ടുകൾക്കും വി​ലക്കേർപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പല വിഡിയോകളും ചിത്രീകരിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കി. അധ്യാപക– വിദ്യാർഥി അവിഹിത ബന്ധം, അവിഹിത കുടുംബ ബന്ധങ്ങൾ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വിഡിയോകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ഇതിനൊപ്പം അനുചിതമായിടങ്ങളില്‍ നഗ്നതയും ലൈംഗികതയും ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.

വിലക്കേര്‍പ്പെടുത്തിയ ഒ.ടി.ടി ആപ്പുകളിലൊന്ന് ഒരു കോടിയിലധികം ഡൗൺലോഡുകൾ ഉള്ളതാണ്. മറ്റ് രണ്ടെണ്ണത്തിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 ലക്ഷത്തിലധികം ഡൗൺലോഡ് ഉണ്ട്. പ്രേക്ഷകരെ അവരുടെ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ആകർഷിക്കാൻ ലക്ഷ്യമിട്ട് പുറത്തുവിട്ട ട്രെയിലറുകൾ, വിഡിയോ ക്ലിപ്പിങ്ങുകൾ, ലിങ്കുകൾ എന്നിവ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുനേരെയും നടപടിയുണ്ട്.

ഫേസ്ബുക്കിലെ 12, ഇൻസ്റ്റാഗ്രാമിൽ 17, എക്സിൽ 16, യൂട്യൂബിൽ 12 അക്കൗണ്ടുകൾക്കെതിരെയാണ് നടപടിയെടുത്ത്. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡാ, ട്രൈ ഫ്ലിക്കുകൾ, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, മോജ്ഫ്ലിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി,ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നടപടി നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ.

Post a Comment

أحدث أقدم