രണഗീതം പുരസ്കാര ജേതാവ് സുബൈർ പടുപ്പിലിന് ടീം കാസർകോടിൻ്റെ ആദരം

(www.kl14onlinenews.com)
(27-FEB-2024)

രണഗീതം പുരസ്കാര ജേതാവ് സുബൈർ പടുപ്പിലിന് ടീം കാസർകോടിൻ്റെ ആദരം
കാസർകോട് :
ടീം കാസർകോടിൻ്റെ നേതൃത്വത്തിൽ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി കൊണ്ടോട്ടി സംഘടിപ്പിച്ച സമരഗീതം രചനാ മത്സരത്തിൽ കമ്പളത്ത് രണഗീതം പുരസ്കാരം നേടിയ സുബൈർ പടപ്പിലിനെ ആദരിച്ചു. ഹമീദ് കാവിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ വൈസ് ചാൻസലർ പ്രൊഫ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മുൻ കാസർകോട് നഗരസഭാ ചെയർമാനും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമായ അഡ്വ. വി.എം മുനീർ സുബൈർ പടപ്പിനെ ഷാളും , ജില്ല എക്സിക്യൂട്ടീവ് ഓഫീസറും, ടീം കാസർകോട് ചെയർമാനുമായ വി. അബ്ദുൾ സലാം മെമൻ്റോയും നൽകി ആദരിച്ചു.

Post a Comment

أحدث أقدم