ടി.പി കേസ്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

(www.kl14onlinenews.com)
(27-FEB-2024)

ടി.പി കേസ്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി :
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന്‍റെ പുറത്ത് നടന്ന കൃത്യമല്ലെന്നും ദീര്‍ഘകാലത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ കുറ്റവാളിയായ കെ.സി രാമചന്ദ്രനെതിരെയും ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ നിരപരാധിയാണെന്നും കൃത്യ നടക്കുമ്പോള്‍ വീട്ടിലാണെന്നുമാണ് രാമചന്ദ്രന്‍ പറയുന്നത്. പ്രൊബേഷണറി ഓഫിസറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും ശിക്ഷയില്‍ തീരുമാനം.

കുറ്റവാളികളുടെ ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണങ്ങൾ ബോധിപ്പിക്കാൻ ഉണ്ടോ എന്ന് ഇന്നലെ പ്രതികളോട് കോടതി ചോദിച്ചിരുന്നു. കുടുബത്തിലെ ബുദ്ധിമുട്ടുകളും മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് ഇളവ് വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്.

Post a Comment

أحدث أقدم