പെരുമ്പള കടവ് മുതൽ തളങ്കര ഹാർബർ വരെയുള്ള തീരദേശ റോഡ് യഥാർഥ്യമാകും; മുൻസിപ്പൽ ചെയർമാനുമായി കൂടിക്കാഴ്ച്ച നടത്തി ഐ.എൻ.എൽ

(www.kl14onlinenews.com)
(28-FEB-2024)

പെരുമ്പള കടവ് മുതൽ തളങ്കര ഹാർബർ വരെയുള്ള തീരദേശ റോഡ് യഥാർഥ്യമാകും; മുൻസിപ്പൽ ചെയർമാനുമായി കൂടിക്കാഴ്ച്ച നടത്തി ഐ.എൻ.എൽ

 
കാസർകോട്:
സംസ്ഥാന സർക്കാരിന്റെ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി 92 ലക്ഷം രൂപയുടെ
ഭരണാനുമതിയോടെ ആരംഭിച്ച പെരുമ്പള കടവ് മുതൽ തളങ്കര ഹാർബർ വരെയുള്ള തീരദേശ റോഡിന്റെ പ്രവൃത്തി തുടർ ചലനങ്ങളില്ലാതെ മുടങ്ങി കിടക്കുകയാണ്.
നിയമ തടസ്സങ്ങൾ നീക്കി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പുനരാരംഭിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗവുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം,
അഷ്‌റഫ്‌ തുരുത്തി,റഹ്മാൻ തുരുത്തി,മുസ്താഖ് തുരുത്തി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
നാടിന്റെ സ്വപ്‍ന പദ്ധതിക്ക്
മുൻസിപ്പാലിറ്റിയുടെ ഭാത്തുനിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ചെയർമാൻ അബ്ബാസ് ബീഗം ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.

Post a Comment

أحدث أقدم