(www.kl14onlinenews.com)
(27-FEB-2024)
ചെറുവത്തൂര്‍: റൗലത്തുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, തുരുത്തിയിലെ തയ്‌ക്കൊണ്ടോ കളര്‍ ബെല്‍റ്റ് എക്സാമില്‍ പങ്കെടുത്ത് വിജയിച്ച 50 വിദ്യാര്‍ത്ഥികള്‍ക്ക് വേള്‍ഡ് തയ്കൊണ്ടോ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പിവി അനില്‍ കുമാര്‍ വിദ്യാര്‍ഥികള്‍ക്കു ബെല്‍റ്റ് വിതരണം ചെയ്തു. മാനേജര്‍ ടി.സി.എ റഹ്‌മാന്‍ ഉദ്ഘാടനവും ഹെഡ് മിസ്ട്രസ് സീന കല്യാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഇ.പി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം ടി സി സഫറലി, അധ്യാപികമാരായ രമ്യ പി. ഇ, ബുഷറാബി.എ.കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂള്‍ ഡപ്യൂട്ടി ലീഡര്‍ മിസ്സ് ആമിന ഹാഷിം സ്വാഗതവും, കായികാധ്യാപകന്‍ ഇഷാഹത് അഹമ്മദ് വാഫി നന്ദിയും പറഞ്ഞു.
Post a Comment