(www.kl14onlinenews.com)
(14-JAN-2024)
അബുദാബി :
അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെഹ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബി അൽ വഹ്ദ മാൾ പരിസരത്തു വച്ചു
ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ നടന്ന ക്യാമ്പ് പൊതു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
അബുദാബി കെഎംസിസി മുൻ സംസ്ഥാന ട്രഷറർ പികെ അഹ്‌മദ്, കാസറഗോഡ് ജില്ല മുൻ ജ.സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല, ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ കാനക്കോട്, ജില്ലാ സെക്രട്ടറി സമീർ തയാലങ്ങാടി, റിഷാൻ പടുവടുക്കം
ഹനീഫ മാര, മുഹമ്മദ് കെപി തുടങ്ങിയവർ സംബന്ധിച്ചു.
പ്രസിഡന്റ്‌അസീസ് ആലംകോൾ ജ. സെക്രട്ടറി റിഫായത്ത് പള്ളത്തിൽ, ട്രഷറർ ഹനീഫ് എരിയാൽ എന്നിവർ നേതൃത്വം നൽകി.
Post a Comment