(www.kl14onlinenews.com)
(09-JAN-2024)
രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍
ന്യൂഡല്‍ഹി: മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. 26 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍.
إرسال تعليق