(www.kl14onlinenews.com)
(15-JAN-2024)
കെഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് വി.ഡി സതീശന് സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി :
എറണാകുളം:കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 2019 ലെടുത്ത തീരുമാനത്തെ 2024 ല്‍ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ പൊതുതാത്പര്യം ഇല്ലെന്നും കോടതി പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തെളിവുകള്‍ ഹാജരാക്കാമെന്ന് സതീശന് അറിയിച്ചപ്പോള്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാല്‍ പോരായിരുന്നോയെന്ന് ജസ്റ്റഹസ് വി.ജി അരുണ്‍ ചോദിച്ചു. ഹര്‍ജിയില്‍ പൊതു താത്പര്യമല്ല, പബ്ലിസ്റ്റിറ്റി താത്പര്യമാണുള്ളതെന്ന് കോടതി കുറ്റപ്പെടുത്തി. സി.എ.ജി യുടെ റിപ്പോര്‍ട്ട് എന്തെന്ന് കോടതി ചോദിച്ചു. സി.എ.ജി യുടേത് റിപ്പോര്‍ട്ടല്ല, നിരീക്ഷണമെന്ന് എ.ജി മറുപടി നല്കി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. എതിര് കക്ഷികള്‍ക്ക് നോട്ടീസ് ഇല്ല.
ഹര്‍ജിയില്‍ പൊതുതാല്പര്യം എന്തെന്ന് ഹൈക്കോടതി. 2019 ലെ തീരുമാനത്തെ 2024 ല്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു.
പദ്ധതിയുടെ ചെലവ് 1028.20 കോടി രൂപയാണ് ആദ്യം നിശ്ചയിച്ചത്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെയാണ് നടപ്പാക്കുന്ന ഏജൻസിയായി തിരഞ്ഞെടുത്തതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Post a Comment