മക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

(www.kl14onlinenews.com)
(06-JAN-2024)

മക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
തൃശൂര്‍: തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്‌നി, മാധവ് എന്നിര്‍ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടില്‍ സംസാരിച്ചത്. റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ തൃശൂര്‍ ഇത്തവണ ശരിക്കും എടുക്കും എന്ന് ബിജെപി പറയുന്നതിന് കാരണങ്ങള്‍ പലതാണ്. തോറ്റിട്ടും നാലുവര്‍ഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ തൃശൂരിലെ സുരേഷ് ഗോപിയുടെ താരപ്രശസ്തിയും മികച്ച സംഘടനാ സംവിധാനവും കുതിച്ചുയരുന്ന വോട്ട് വളര്‍ച്ചയും ഒപ്പം ക്രൈസ്തവസഭയുടെ പിന്തുണയിലുമാണ് പാര്‍ട്ടിയുടെ വിശ്വാസം.

ആറില്‍ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരില്‍ ഉയര്‍ന്നതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ബിജെപിയുടെ ആറ് എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാമതാണ് തൃശൂര്‍. സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചും ചുവരെഴുതിയുമെല്ലാം കളംപിടിക്കല്‍ സജീവമാണ് ബിജെപി. ആദ്യം അമിത് ഷായെത്തി. ഇപ്പോള്‍ മോദിയുമെത്തിയത് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുകയാണ്.

Post a Comment

Previous Post Next Post