രാഹുലിനെതിരെ കടുപ്പിച്ച് പൊലീസ്; വ്യാജ തിരിച്ചറിയല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

(www.kl14onlinenews.com)
(11-JAN-2024)

രാഹുലിനെതിരെ കടുപ്പിച്ച് പൊലീസ്; വ്യാജ തിരിച്ചറിയല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കാന്‍ പൊലീസ്. സെക്രട്ടറിയേറ്റ് സമരക്കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ യൂത്ത്കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലും പൊലീസ് നടപടി കടുപ്പിക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉടന്‍ ഉത്തരവ് ഇറങ്ങും. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതി നേരത്ത ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ജനുവരി 17ന് പരിഗണിക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ജനുവരി 17ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍.

സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് കോടതിയില്‍ പറഞ്ഞു. രാഹുലിന് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്.

വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ മാസം 22വരെ രാഹുലിനെ റിമാന്‍ഡില്‍ വിട്ടിരുന്നു. വൈദ്യ പരിശോധനയില്‍ രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.

Post a Comment

أحدث أقدم