മഹ് മൂദ് റോഷൻ കണ്ണൂർ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിലേക്ക്

(www.kl14onlinenews.com)
(07-JAN-2024)

മഹ് മൂദ് റോഷൻ കണ്ണൂർ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിലേക്ക്
ചെമ്മനാട് : സന്തോഷ് നഗർ സ്വദേശി മഹ് മൂദ് റോഷൻ തുടർച്ചയായ രണ്ടാം വർഷവും കണ്ണൂർ സർവകലാശാല ക്രിക്കറ്റ്‌ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ റഹിമാന്റെ മകനും മുൻ ജില്ലാ ക്രിക്കറ്റ് താരം റസ് വാ ന്റെ സ ഹോദരനുമാണ്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. നിലവിൽ റെഡ് & ബ്ലു സ്പോർട്ടിംഗ് ചെമനാട് ക്ലബ്ബ് അംഗമാണ്.
റെഡ്ഡ് & ബ്ലു ക്ലബ്ബ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് നൗഫൽ റിയൽ അദ്ധ്യക്ഷത വഹിച്ചു . ചെമനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അമീർ പാലോത്ത് ഉൽഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ സമാനുൽ ഫാരീസ്, സുൽവാൻ ചെമ്മനാട്, ശുഐബ്, ഹാഷിം സി.ടി.എച്ച്. എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.ടി.നിയാസ് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post