(www.kl14onlinenews.com)
(12-JAN-2024)
മേൽപറമ്പ: പണ്ഠിതനും സൂഫി വര്യനുമായിരുന്ന മർഹും ഖത്വീബ് അബ്ദുൽ ഖാദർ മുദ്യാരുടെ ആണ്ട് നേർച്ചയും മതവിജ്ഞാന സദസ്സു പള്ളിദർസ് വാഷിക ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട ബ്രോഷറിന്റെ പ്രകാശന കർമ്മം മേൽപറമ്പ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി യുവ വ്യവസായിയും ദുബായ് മേൽപറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറുമായ ഹനീഫ് മരബയലിന് കൈമാറി കൊണ്ട് നിർവ്വഹിച്ചു.
എസ് കെ മുഹമ്മദ് കുഞ്ഞി സൈഫുദീൻ കെ മാക്കോട്, എം.എ.മുഹമ്മദ് കുഞ്ഞി,റാഫി പള്ളിപ്പുറം, അബ്ദുറഹിമാൻ പട്ടാണി, അബ്ദുൽ കലാം സഹദുള്ള, അഷറഫ് റഹ്മാനി ചൗക്കി, നാസർ ഫൈസി സദർ, എം.എം.കെ.ഹനീഫ്, അഹമ്മദ് അപ്സര, ഹമീദ് ചെമ്പിരിക്ക, ഇ.എം.അബ്ദുല്ല കുഞ്ഞി,നിസാർ ചേഡി കമ്പനി, അഹമ്മദ് ഹാജി സി.ബി. ഇബ്രാഹിം ഉരുത്തി, എൻജിനിയർ ഹബീബ് റഹ്മാൻ , എന്നിവരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
Post a Comment