വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് നിതിൻ ഗഡ്കരി; ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

(www.kl14onlinenews.com)
(06-JAN-2024)

വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് നിതിൻ ഗഡ്കരി; ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു
കാസർകോട്: വികസനകാര്യങ്ങളിൽ രാഷ്ട്രീയമില്ലെന്നും കേരളത്തിലെ റോഡുകൾക്കായി കേന്ദ്രം ഒന്നരലക്ഷം കോടിയോളം രൂപയാണു ചെലവഴിക്കുന്നതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തു നിർമാണം പൂർത്തിയായ 3 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും 9 പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വെല്ലുവിളിയാകുന്നത് സ്ഥലമേറ്റെടുപ്പാണെന്നും ഒരു കിലോമീറ്റർ ദേശീയപാത നിർമിക്കാൻ 50 കോടിയോളം രൂപ ചെലവാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരും ഓൺലൈനായി പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ദീപം തെളിച്ചു. ചടങ്ങിനെത്താൻ ഡൽഹിയിൽനിന്നു നിതിൻ ഗഡ്കരി, വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ വിമാനം കയറിയെങ്കിലും സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.രാജഗോപാലൻ, എ.കെ.എം.അഷ്റഫ്, മുൻ എംപി പി.കരുണാകരൻ, മുൻ മന്ത്രി സി.ടി.അഹമ്മദലി, കലക്ടർ കെ.ഇമ്പശേഖർ, ദേശീയപാത അതോറിറ്റി തിരുവനന്തപുരം റീജനൽ ഓഫിസർ ബി.എൽ.മീണ, പ്രോജക്ട് ഡയറക്ടർമാരായ പുനീൽ കുമാർ, അശുതോഷ് സിൻഹ, ബിപിൻ മധു, ചീഫ് ജനറൽ മാനേജർ രഞ്ജേഷ് കപൂർ എന്നിവർ പ്രസംഗിച്ചു.

ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വെല്ലുവിളിയാകുന്നത് സ്ഥലമേറ്റെടുപ്പാണെന്നും ഒരു കിലോമീറ്റർ ദേശീയപാത നിർമിക്കാൻ 50 കോടിയോളം രൂപ ചെലവാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിനെത്താൻ ഡൽഹിയിൽനിന്നു നിതിൻ ഗഡ്കരി, വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ വിമാനം കയറിയെങ്കിലും സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു.

Post a Comment

Previous Post Next Post