വിവാഹിതയായത് ഒന്നരമാസം മുമ്പ്; യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

(www.kl14onlinenews.com)
(04-JAN-2024)

വിവാഹിതയായത് ഒന്നരമാസം മുമ്പ്; യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ കോടി റോഡിലെ ഓട്ടോ ഡ്രൈവർ മുഹമ്മദിന്റെയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീനയാണ് (27) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാപ്പിൽ പുഴയിലാണ് നാട്ടുകാർ യുവതിയെ വീണുകിടക്കുന്ന നിലയിൽ കണ്ടത്.

ബേക്കൽ പൊലീസ് എത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ്രിയ, തസ്‍ലിയ.

Post a Comment

Previous Post Next Post