അണങ്കൂരിൽ അടിപ്പാത നിർമാണം അടുത്ത മാസം തുടങ്ങും

(www.kl14onlinenews.com)
(12-JAN-2024)

അണങ്കൂരിൽ അടിപ്പാത നിർമാണം അടുത്ത മാസം തുടങ്ങും
കാസർകോട് :അണങ്കൂർ ദേശീയപാതയിൽ അടിപ്പാത നിർമാണം അടുത്ത മാസം തുടങ്ങും.ഇവിടെ സർവീസ് റോഡ് നിർമാണം നടന്നു വരുന്നു. രണ്ടാഴ്ചയ്ക്കകം ഇതിന്റെ പണി തീരും. അതോടെ അടിപ്പാത നിർമാണത്തിനു തുടക്കമാകും. 2.5 മീറ്റർ ഉയരവും 7.5 മീറ്റർ വീതിയിലുമാണു നിർമാണം. ചെറുവാഹനങ്ങൾക്കു കടന്നു പോകാൻ ഉതകുന്നത് ആയിരിക്കും ഇവിടെ നിർമിക്കുന്ന അടിപ്പാത. വിദ്യാനഗർ ഗവ.കോളജ് കഴിഞ്ഞ് വിദ്യാനഗർ – ഉളിയത്തടുക്ക റോഡ് ജംക്‌ഷനിൽ അടിപ്പാത നിർമാണത്തിനു തുടക്കമായി. 5.5 മീറ്റർ ഉയരവും 24 മീറ്റർ വീതിയിലും ആണ് അടിപ്പാത നിലവിൽ വരിക. വലിയ വാഹനങ്ങൾക്ക് ഇതിലൂടെ കടന്നു പോകാം.

വിദ്യാനഗർ ബിസി റോഡിൽ അടിപ്പാത നേരത്തെ പണി പൂർത്തിയായി വാഹന ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടുണ്ട്. നുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത നിർമാണം ആവശ്യപ്പെട്ട് തദ്ദേശവാസികളും വ്യാപാരികളും ഉൾപ്പെടെ നിവേദനം നൽകിയിട്ടുണ്ട്. അടുക്കത്ത്ബയൽ ഗവ.സ്കൂളിനു സമീപം അടിപ്പാത നിർമാണം പൂർത്തിയായി ചെറുവാഹനങ്ങൾക്കു ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടുണ്ട്. അടുക്കത്ത്ബയൽ താളിപ്പടുപ്പ് മുതൽ വിദ്യാനഗർ ബിസി റോഡ് വരെ ചെറുതും വലുതുമായി ഇതിനകം 2 അടിപ്പാതയിൽ ആണ് പണി തീർന്നു വാഹന ഗതാഗതം തുടങ്ങിയത്. നിലവിൽ 1 അടിപ്പാത വിദ്യാനഗറിൽ പണി നടക്കുന്നു. അണങ്കൂരിൽ പണി തുടങ്ങിയില്ല.

Post a Comment

Previous Post Next Post