രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(12-JAN-2024)

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മുംബൈ: മുംബൈ നഗരത്തിന്റെ വികസനകുതിപ്പിന് പാതയൊരുക്കി കടൽപാലം ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിൽ ഇനിമുതൽ യാത്ര സാധ്യമാകും. മുംബൈയിൽനിന്നു ദക്ഷിണേന്ത്യയിലേക്കും പുണെ, ഗോവയിലേക്കുമുള്ള യാത്രാ സമയവും ഇനി കുറയും.

21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമയ്ക്കായി അടൽ സേതു എന്ന പേരിലും ഇത് അറിയപ്പെടും. കടൽപ്പാലം യാത്രക്കാർക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇതിനോടകം തന്നെ സജ്ജമായികഴിഞ്ഞു.

മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. യാത്ര സമയം ഗണ്യമായി കുറയ്ക്കുന്നതുകൊണ്ട്, ഇതുവഴി ആളുകൾക്ക് പ്രതിവർക്ഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ. യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.

അപകടങ്ങളും, പൊതുജനങ്ങൾക്ക് മറ്റു തടസങ്ങളും ഉണ്ടാകാതിരിക്കാനാണ് മുംബൈ പോലീസ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 18,000 കോടി രൂപ ചെലവഴിച്ചാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. മുംബൈയിലെ സെവ്‌രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 16.50 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമായാണ് ഈ ആറുവരി കടൽപ്പാലം സ്ഥിതിചെയ്യുന്നത്. മൾട്ടി ആക്‌സിൽ ഹെവി വാഹനങ്ങൾ, ട്രക്കുകൾ, മുംബൈ ഭാഗത്തേക്ക് പോകുന്ന ബസുകൾ എന്നിവയ്ക്ക് ഈസ്റ്റേൺ ഫ്രീവേയിൽ പ്രവേശനമുണ്ടായിരിക്കില്ല.

അടൽ ബിഹാരി വാജ്‌പേയി സേവാരി - നവ ഷേവ അടൽ സേതു

മുംബൈ ട്രാൻസ്‌ഹാർബർ ലിങ്ക് (MTHL) ഇപ്പോൾ അറിയപ്പെടുന്നത് 'അടൽ ബിഹാരി വാജ്‌പേയി സേവാരി-നവ ഷെവ അടൽ സേതു' (എംടിഎച്ച്എൽ) എന്നാണ്. 2016 ഡിസംബറിലാണ് പ്രധാനമന്ത്രി മോദി ഈ പാലത്തിന്റെ തറക്കല്ലിട്ടത്. 17,840 കോടി രൂപയാണ് അടൽ സേതു കടൽപ്പാലത്തിന്റെ നിർമ്മാണച്ചെലവ്. 21.8 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എൽ. കടലിൽ നിന്ന് 16.5 കിലോമീറ്ററും കരയിൽ നിന്ന് 5.5 കിലോമീറ്റർറിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമെന്ന സവിശേഷതയും അടൽ സേതു കടൽപ്പാലത്തിനുണ്ട്. ഇത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിർമ്മാണം. മുംബൈയിൽ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സമയവും ഇത് കുറയ്ക്കും. ഇത് മുംബൈ തുറമുഖവും ജവഹർലാൽ നെഹ്‌റു തുറമുഖവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തും. മുംബൈയിൽ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താൻ കഴിയും എന്നതാണ് എറ്റവും വലിയ പ്രത്യേകത. നിലവിൽ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാൻ എടുക്കുന്നത്.

അടൽ സേതു പാലം പൂർത്തിയാകുന്നതോടെ പ്രതിദിനം ഏകദേശം 70,000 വാഹനങ്ങൾക്ക് ഒരേസമയം യാത്രനടത്താനാകും. 100 വർഷമാണ് പാലത്തിന്റെ കാലാവധിയായി പറയുന്നത്. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗതയിൽ അടൽ സേതുവിൽ സഞ്ചരിക്കാൻ വാഹനങ്ങളെ അനുവദിക്കും. അതേസമയം ഈ പാലത്തിലൂടെ ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ, ബൈക്കുകൾ, ഓട്ടോറിക്ഷ, ട്രാക്ടർ എന്നിവയ്ക്ക് യാത്ര നടത്താനുള്ള അനുവാദമില്ല. മൺസൂൺ സമയങ്ങളിലെ ഉയർന്ന വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ലൈറ്റിംഗ് പോൾ ഇവയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇടിമിന്നൽ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ഒരു ലൈറ്റിംഗ് പ്രൊട്ടക്ഷൻ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

അടൽ സേതു പാലത്തിന്റെ നിർമ്മാണത്തിൽ ഏകദേശം 5,403 തൊഴിലാളികളും എഞ്ചിനീയർമാരും പ്രവർത്തിച്ചിട്ടുണ്ട്. നിർമ്മാണസമയത്ത് ഏഴ് തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ആറുവരിപ്പാതയിലൂടെയുള്ള യാത്രയ്ക്ക് 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post