(www.kl14onlinenews.com)
(15-JAN-2024)
കേന്ദ്ര അവഗണനക്കെതിരെ ഒന്നിക്കാൻ സർക്കാരും പ്രതിപക്ഷവും: നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച വൈകിട്ട്
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള യോഗം വൈകിട്ട് 3.30 ന് നടക്കും. ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തശേഷം കൊച്ചിയിലേക്ക് മടങ്ങിവരുന്ന പ്രതിപക്ഷ നേതാവിന്റെ വിമാനം വൈകുന്നത് മൂലമാണ് ചര്‍ച്ചയുടെ സമയം മാറ്റിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കൂടാതെ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഓണ്‍ലൈനായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 10 നായിരുന്നു ചര്‍ച്ച നടക്കേണ്ടിയിരുന്നത്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രാവഗണന മാത്രമല്ലെന്ന പ്രഖ്യാപിത നിലപാട് ചര്‍ച്ചയിലും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഇതിനൊപ്പം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര വിരുദ്ധ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിലേക്ക് പ്രതിപക്ഷത്തെയും സിപിഐഎം ക്ഷണിച്ചു. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമരത്തിലേക്ക് ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രസ്‌കോണ്‍ഫറന്‍സിലൂടെ അറിയിച്ചു. സംസ്ഥാനം നേരിടുന്ന പൊതുപ്രശ്‌നത്തില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന സമീപനത്തിലാണ് പ്രതിപക്ഷത്തിന്റെ സഹകരണം കൂടി തേടിയത്.
യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും. അതേ സമയം പ്രതിപക്ഷ യുവജന സംഘടനകളും കോൺഗ്രസും സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഇത്തരത്തിലൊരു ചർച്ചയ്ക്കായി ഇരുപക്ഷവും ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലടക്കം കേന്ദ്രം അനാവശ്യമായി ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തത് കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു.
إرسال تعليق