അബുദാബി കെഎംസിസി വിന്റർ ക്യാംപിന് സമാപനം

(www.kl14onlinenews.com)
(04-JAN-2024)

അബുദാബി കെഎംസിസി വിന്റർ ക്യാംപിന് സമാപനം
അബുദാബി: കുട്ടികളുടെ വ്യക്തിത്വ വികാസവും സർഗവാസനയും പരിപോഷിപ്പിക്കുന്നതിന് അബുദാബി കെഎംസിസി സംഘടിപ്പിച്ച വിന്റർ ക്യാംപ് (ട്രാൻസ്‌ഫർ‍മേഷൻ) സമാപിച്ചു.
ദുബായ് ഇൻഫോ സ്കിൽസുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാംപിൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. പബ്ലിക് സ്പീക്കിങ് സ്‌കിൽസ്, സ്റ്റഡി ടെക്‌നിക്സ്, ക്രിയേറ്റിവ് തിങ്കിങ്, പോസിറ്റീവ് ആറ്റിറ്റ്യൂഡ് തുടങ്ങിയ വിഷയങ്ങളിലെ പരിശീലനത്തിനു ഡോ. നസ്രീൻ ഫാറൂഖ്, ഹുസ്ന റസാഖ് എന്നിവർ നേതൃത്വം നൽകി.

സമാപന പരിപാടിയിൽ രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസുകളും നടത്തി. കെഎംസിസി ജനറൽ സെക്രട്ടറി സി.എച്ച്. യൂസുഫ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, അബ്ദുൽ ബാസിത്, ഷറഫുദീൻ കൊപ്പം, ഹംസ ഹാജി പാറയിൽ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി യു.കെ. മുഹമ്മദ് കുഞ്ഞി, സി.കെ. സമീർ, ടി.കെ. സലാം, റഷീദ് പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post