മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടിഎച്ച്. മുസ്തഫ അന്തരിച്ചു


(www.kl14onlinenews.com)
(14-JAN-2024)

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടിഎച്ച്. മുസ്തഫ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ (congress leader) ടി എച്ച് മുസ്തഫ (82) (T H Mustafa) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. അഞ്ച് തവണ എംഎൽഎയും കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായിരുന്നു മുസ്തഫ. 14 വർഷം കെപിസിസി പ്രസിഡൻ്റായും പ്രവർത്തിച്ചു.

1977-ൽ ആലുവയിൽ നിന്നാണ് സി എച്ച് മുസ്തഫ ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 1982, 1987, 1991, 2001 വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-95 കെ കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

Post a Comment

Previous Post Next Post