(www.kl14onlinenews.com)
(15-JAN-2024)
ഡൽഹി :
അതിശൈത്യം ഉത്തരേന്ത്യയിൽ ഇന്നും വിമാന- ട്രെയിൻ സർവീസുകളെ ബാധിച്ചു. പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വൈകുകയും ചെയ്തു. ഏഴു ഡിഗ്രി സെൽസിയസ് ആണ് ഡൽഹിയിൽ പുലർച്ചെ അനുഭവപ്പെട്ട ശരാശരി താപനില. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളെ സംബന്ധിച്ച് ഉറപ്പുവരുത്താൻ ഡൽഹി വിമാനത്താവളം മാർഗ്ഗനിർദേശം നൽകി. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. മൂടൽമഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നിൽക്കുകയാണ്. 3 മുതൽ 7 ഡിഗ്രി സെൽസിയസ് ആണ് ഡൽഹിയിൽ പുലർച്ചെ അനുഭവപ്പെട്ട ശരാശരി താപനില. ലുധിയാനയിൽ 2.5 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തരേന്ത്യയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. വായു ഗുണ നിലവാരം ഗുരുതര അവസ്ഥക്ക് മുകളിലാണ്. അതേ സമയം ഡൽഹിയിലെ സ്കൂളുകളിൽ പ്രൈമറി ക്ലാസുകൾ തുറന്നു പ്രവര്‍ത്തിക്കുകയാണ്.
إرسال تعليق