(www.kl14onlinenews.com)
(06-JAN-2024)
പത്തനംത്തിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ആളപായമില്ല, ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയില്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ തീ വേഗത്തില്‍ അണച്ചു. 10 മിനിറ്റോളം ബസ് കത്തി. മുക്കാല്‍ ഭാഗത്തോളം സീറ്റുകളും കത്തി എരിഞ്ഞു. നിലക്കല്‍-പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് തീ പിടിച്ചത്. വിഷയത്തില്‍ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.
إرسال تعليق