അവർ കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്, എന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ', എസ്എഫ്‌ഐ ക്കെതിരെ ഗവർണർ

(www.kl14onlinenews.com)
(01-JAN-2024)

'അവർ കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്, എന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ', എസ്എഫ്‌ഐ ക്കെതിരെ ഗവർണർ
തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍. എസ്എഫ്‌ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു.

എന്തിനാണ് ഈ നാടകം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് കേസ്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം തയ്യാറാക്കിയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എസ്എഫ്‌ഐ പുതുവര്‍ഷം ആഘോഷിച്ചത്.

Post a Comment

أحدث أقدم