ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; അവസാന നാല് വര്‍ഷത്തിനിടെ കളിച്ചത് നാല് ടെസ്റ്റുകള്‍

(www.kl14onlinenews.com)
(08-JAN-2024)

ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; അവസാന നാല് വര്‍ഷത്തിനിടെ കളിച്ചത് നാല് ടെസ്റ്റുകള്‍
ജൊഹന്നാസ്ബര്‍ഗ്: ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അപ്രതീക്ഷിതമായാണ് 32കാരനായ താരം ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായ ക്ലാസന്‍ അവസാന നാല് വര്‍ഷത്തിനിടെ നാല് ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്.

2023 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരായ ഹോം ടെസ്റ്റിലാണ് ക്ലാസന്‍ അവസാനമായി ടെസ്റ്റിന് ഇറങ്ങിയത്. അതേസമയം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ക്ലാസനെ പരിഗണിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കൈല്‍ വെറെയ്നെ ആയിരുന്നു ദക്ഷിണാഫ്രിക്ക വിക്കറ്റ് കീപ്പറായി എടുത്തത്.

Post a Comment

Previous Post Next Post